നാഷണല്‍ ഹെറാള്‍ഡ്; കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസും, അതിക്രമത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
മലപ്പുറം: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസ് എടുത്തതിലും എഐസിസി ആസ്ഥാനത്തെ പോലീസ് അതിക്രമത്തിലും ദേശീയ നേതാക്കളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് പോലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന മോദി സർക്കാരിന്റെ സാഹസം അതിര് കടന്നിരിക്കുന്നു. ശ്രീ. രാഹുൽ ഗാന്ധിയെ അനാവശ്യമായി ചോദ്യം ചെയ്യുന്നതിലൂടെ കുറ്റാന്വേഷണമല്ല, രാഷ്ട്രീയ പകപോക്കലാണ് ലക്ഷ്യമെന്നുള്ളതെന്ന് പകൽ പോലെ വ്യക്തമാണെന്നും,എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് പ്രവണതയെ ഈ നാട് നിരാകരിക്കുക തന്നെ ചെയ്യുമെന്നും ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
മുപ്പത് മണിക്കൂറല്ല മുന്നൂറ് മണിക്കൂർ ചോദ്യം ചെയ്താലും രാഹുൽ ഗാന്ധി തെറ്റ് ചെയ്തതായി കണ്ടെത്താൻ ഇ.ഡി ക്കോ നരേന്ദ്ര മോദി സർക്കാരിനോ കഴിയുകഴില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്,ഇ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,സി ഹരിദാസ്,ബാബുരാജ്, കെ.പി നൗഷാദ് അലി,ഹാരിസ് ബാബു ചാലിയാർ ,ശശീന്ദ്രൻ മങ്കട ,കെ.എ അറഫാത്ത് എന്നിവർ സംസാരിച്ചു.