ചെറുകിട സംരഭകര്‍ക്കായി സൗജന്യ ശില്‍പ്പശാല
മലപ്പുറം; ചെറുകിട , സൂക്ഷ്മ സംരംഭകരെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പേരില്‍ ചില ഏജന്‍സികള്‍ വഞ്ചിക്കുന്നതായി കേരളാ സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംരഭകര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുമായി എല്ലാ ജില്ലകളിലും സൗജന്യ ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.
പി ഇ എം ഇ ജി പി സ്‌കീമിലൂടെ കേന്ദ്ര സര്‍ക്കാരും ഒരു ലക്ഷം സംരംഭങ്ങളിലൂടെ കേരള സര്‍ക്കാരും നവ സംരംഭകരുടെയും നിലവിലുള്ള സംരംഭങ്ങളുടേയും പുരോഗതിക്കായി 50 ലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്. ഇതില്‍ 35 ശതമാനം വരെ സബ്‌സിഡിയും ചില പദ്ധതികള്‍ക്ക് 10 ലക്ഷം രൂപവരെയുള്ള വായ്പകളില്‍ 40 ശതമാനം വരെ സബ്‌സിഡിയും ലഭിക്കുന്നുണ്ട്. ഇത് ലഭിക്കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനാണ് നവമാധ്യങ്ങളിലൂടെയും മറ്റും ഇക്കൂട്ടര്‍ സംരഭകരെ സമീപിക്കുന്നത്. വളരെ സുതാര്യമായി അപേക്ഷിക്കുവാന്‍ കഴിയുന്ന രീതിയിലാണ് സര്‍ക്കാറുകള്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത്. ഏജന്‍സികളുടെ കെണിയില്‍പ്പെടുന്ന സംരംഭകര്‍ അപേക്ഷകളുമായി ധനകാര്യസ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ പദ്ധതി റിപ്പോര്‍ട്ടിന്റെ പോരാമകളുടെ പേരില്‍ അപേക്ഷകള്‍ നിരസിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും അസോസിയേഷന്‍ ഈ വിഷയങ്ങളെ സംബന്ധിച്ച് സൗജന്യ ശില്‍പ്പശാല നടത്താന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ സൗജന്യ ശില്‍പ്പശാല ജൂണ്‍ 22 ന് ബുധനാഴ്ച മലപ്പുറം കെ പി എസ് ടി എ ഹാളില്‍ രാവിലെ 9.30ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഒരു സംരംഭം തുടങ്ങാന്‍ പോകുന്ന സംരംഭകനോ നിലവിലുള്ള സംരംഭകരോ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് എങ്ങനെയാണ്, വിവിധ സബ്‌സിഡികള്‍ ലഭിക്കുന്നതിന് എങ്ങനെയാണ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് സ്റ്റേറ്റ്പ്ലാനിംഗ് ബോര്‍ഡ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ് വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പര്‍ സിപി അബദുള്‍ അസീസ് ക്ലസ്സെടുക്കും. വിശദ വിവരങ്ങള്‍ക്കും പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും 9447023851 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി ഡേവിഡ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അസീസ് അവേലം, ജില്ലാ പ്രസിഡന്റ് കുഞ്ഞമ്മു കോട്ടയില്‍, ജില്ലാ സെക്രട്ടറി സജി പി തോമസ്, ജില്ലാ കോഡിനേറ്റര്‍ പി പി സേതുമാധവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.