നാടുകാണി ചുരത്തിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: വഴിക്കാവ് നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. നിലമ്പൂർ നിന്ന് ഗൂഡല്ലൂരിൽലേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത്. നിലമ്പൂർ സ്വദേശിയുടെതാണ് ലോറി. ചുരം കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഒന്നാം വളവിൽ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ നിസാര പരിക്കുകളോടെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിക്കടവ് പോലീസും സ്ഥലത്തെത്തിയിരുന്നു.
