പുസ്തക പ്രകാശനം
മലപ്പുറം: കയ്പഞ്ചേരി രാമചന്ദ്രൻ എഴുതിയ ‘ഓർമറി’ പുസ്തക പ്രകാശനം 19ന് 2.30ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രകാശനം നിർവഹിക്കും.

മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ജേക്കബ് ജോൺ പുസ്തകം ഏറ്റുവാങ്ങും. ജി.കെ. രാം മോഹൻ പുസ്തകം പരിചയപ്പെടുത്തും. കവി മണമ്പൂർ രാജൻബാബു ആധ്യക്ഷ്യം വഹിക്കും. തൃശൂർ ഗ്രീൻ ബുക്സാണ് പ്രസാധനം.