പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം.

ലോക രക്‌തദാന ദിനാചരണത്തിന്റെ ഭാഗമായി സംസ്‌ഥാന ആരോഗ്യവകുപ്പ് സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ രകത ദാനത്തിനു സൗകര്യം ചെയ്‌ത ബ്ലഡ് ബാങ്കിനുള്ള പുരസ്‌കാരമാണു പെരിന്തൽമണ്ണ ബ്ലഡ്‌ബാങ്ക് നേടിയത്.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള സംസ്‌ഥാന ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി. വീണ ജോർജ്ജിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.കെ. റഫീഖ അവാർഡ് ഏറ്റുവാങ്ങി. ബ്ലഡ് ബാങ്ക് മാനേജർ ശ്രീ. ഇ. രാമചന്ദ്രനും സന്നിഹിതനായിരുന്നു.