ക്രൂഡോയിൽ വില കുറയുന്നു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല

ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ക്രൂഡ് ഓയിലിന്റെ വിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഏഴു ശതമാനം ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 6.69 ശതമാനം കുറഞ്ഞ് 113.1 ഡോളറിലെത്തി. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഈ ഇടിവ് ഇന്ത്യക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രത്യേകിച്ച് പെട്രോളും ഡീസലും നഷ്ടത്തിൽ വിൽക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികൾക്ക്. മെയ് 21ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറച്ചു. എന്നിരുന്നാലും, അതിനുശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്ക് സ്ഥിരമായി തുടരുന്നു, പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. മൂന്നാഴ്ചയിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്

ഇന്ന് നിങ്ങളുടെ നഗരത്തിലെ പെട്രോളിന്റെയും ഡീസലിന്റെയും ഏറ്റവും പുതിയ നിരക്ക് എന്താണെന്ന് അറിയുക

കേരളം

തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് പെട്രോൾ 107.71 രൂപ രൂപയ്ക്കും ഡീസൽ 96.52 രൂപയ്ക്കുമാണ് വിൽക്കുന്നത്. എറണാകുളത്ത് പെട്രോൾ ലിറ്ററിന് 105.55 രൂപയാണ് വില. ഡീസലിന് 94.53 രൂപയുമാണ് വില.