ബി ജെ പി സൈന്യത്തെ ആർഎസ്എസ് വത്ക്കരിക്കാൻ ശ്രമിക്കുന്നു: എ ഐ വൈ എഫ്
മലപ്പുറം: അഗ്നിപഥ് പദ്ധതിയിലൂടെ ചെറുപ്പക്കാർക്ക് സൈന്യത്തിൽ താൽക്കാലിക ജോലി നൽകുന്നതിലൂടെ രാജ്യസുരക്ഷ അസ്ഥിരപ്പെടുമെന്നും, സൈന്യത്തെ ആർ എസ് എസ് വത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എ ഐ .വൈ എഫ് ആരോപിച്ചു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.എ ഐ വൈ എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി അഡ്വ കെ കെ സമദ് ഉദ്ഘാടനം ചെയ്തു ചെയ്തു.ജില്ലാ പ്രസിഡണ്ട് സിപി നിസാർ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി,കെ പ്രഭാകരൻ,എംപി സ്വാലിഹ് തങ്ങൾ നിതിൻ രാജ്,കെ പി അസീസ് ബാവ,ആര്യ ജയരാജ് എന്നിവർ സംസാരിച്ചു.
ഇ വി അനീഷ് സ്വാഗതവും കെ വി നാസർ നന്ദിയും പറഞ്ഞു