പട്ടിക ജാതി വര്‍ഗ്ഗ ക്ഷേമഫണ്ടുകളുടെ വിനിയോഗം പട്ടിക ജാതി വകുപ്പിനെ ഏല്‍പ്പിക്കുക. കെ. ഡി. എഫ്.
മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പട്ടിക ജാതി വര്‍ഗ്ഗ ക്ഷേമത്തിനായി നീക്കി വെക്കുന്ന ക്ഷേമഫണ്ടുകള്‍ മുന്‍കാലങ്ങളില്‍ പട്ടിക ജാതി, വര്‍ഗ്ഗ വികസന ഓഫീസുകള്‍ കേന്ദ്രീകരിചായിരുന്നു വിനിയോഗം നടത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരം എസ് സി കോര്‍പസ് ഫണ്ടുകള്‍ ജില്ല പ്ലാനിങ് ഓഫീസ് ആണ് ഇമ്പ്‌ളിമെന്റു ചെയ്യുന്നത്. ജില്ല പ്ലാനിങ് ഓഫീസുകള്‍ക്ക് മറ്റു പദ്ധതികളുടെ കൂടി ചുമതലകലുള്ളതിനാല്‍ എസ് സി കോര്‍പ്പസ് ഫണ്ടുകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതെ വരുന്നുണ്ട്. ഇതുമൂലം ഈ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിയമാനുസൃതം കിട്ടേണ്ട ക്ഷേമഫണ്ടുകള്‍ ചെലവഴിക്കാതെയും വകമാറ്റിയും ലാപ്‌സായി പോവുന്നു. ഈ ഫണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അനുമതി പട്ടിക ജാതി വര്‍ഗ്ഗ വികസന ഓഫീസുകളെ തന്നെ തിരിച്ചേല്‍പ്പിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേരള ദലിത് ഫെഡറേഷന്‍ ( കെ .ഡി. എഫ് )മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി 81 ആം സ്മൃതി ദിനം ഉത്ഘാടനം ചെയ്തു കൊണ്ട് കെ. ഡി. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. ചോലയില്‍ വേലായുധന്‍ ആവശ്യപ്പെട്ടു.
കെ. ഡി. എഫ് മലപ്പുറം ജില്ല പ്രസിഡന്റ് രാജന്‍ മഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി സുബ്രമണ്യന്‍ പാണ്ടിക്കാട്, പാലക്കാട് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ കൊപ്പം, ജില്ല നേതാക്കളായ സുബ്രമണ്യന്‍ വളാഞ്ചേരി, ഷീബ പള്ളിക്കല്‍, വേലായുധന്‍ (മാനു ) വളാഞ്ചേരി, അജയന്‍ കോട്ടക്കല്‍, സുബ്രമണ്യന്‍ ആനമങ്ങാട്, ശശീന്ദ്രന്‍, കെ. പി. സുബ്രന്‍, സി. കെ. ലിന്‍ഡോ, ഷീബ ലിന്‍ഡോ, ചന്ദ്രന്‍ ഇല്ലത്തുകുന്ന്, സരള പള്ളിക്കല്‍, നിഷ. വി, ശാരദ. വി, എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കി.