Fincat

ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു.

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു. കുന്നുമ്മൽ റോഡ് രാം ഗ്യാസിന് എതിർവശത്താണ് അപകടം. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

1 st paragraph

ഇന്നു വൈകീട്ട് നാലിനാണ് റഹീസ് കെ.പിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍10 വൈ 7368 എന്ന മാരുതി 800 കാറിനു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് വിവരം.

2nd paragraph

അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മലപ്പുറം അഗ്നിശമന നിലയത്തിൽനിന്നുള്ള സംഘമാണ് തീയണച്ചത്. മലപ്പുറം അഗ്നിശമന നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യു ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി. വിജയകുമാർ, ഫയർ ഓഫീസർമാരായ പി. സുമേഷ്, ഇ. രതീഷ്, കെ. അഫ്സൽ, കെ.പി ജിഷ്ണു, അബ്ദുൽ മുനീർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.