Fincat

സിനിമ സീരിയൽ നടൻ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ് വജ്ര മരിച്ചത്.സംഭവത്തിൽ സതീഷിന്റെ ഭാര്യ സഹോദരൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് സതീഷിന്റെ ഭാര്യ സഹോദരൻ സതീഷിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് മാസങ്ങൾക്ക് മുൻപാണ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്ത്. എന്നാൽ സഹോദരിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു.കൃത്യസമയത്ത് ചികിത്സ നൽകാത്തതിനാലാണ് മരിച്ചതെന്ന് ഭാര്യവീട്ടുകാർ ആരോപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

2nd paragraph

ഇതിലുള്ള പ്രതികാരമാവാം സതീഷിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറയുന്നത്.വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.ആർ ആർ നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്.ഭാര്യ സഹോദരൻ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിന് കൂട്ടി സതീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പാണ് മരിച്ചത്.ലഗോരി, ക്രഷ് അടക്കമുള്ള സിനിമകളിലും ചുരുക്കം ചില സീരിയലുകളിലും സതീഷ് അഭിനയിച്ചിട്ടുണ്ട്. ഇതിന് പുറമെ സലൂണും
സതീഷ് നടത്തിയിരുന്നു.