Fincat

സംഗീത ദിനത്തിൽ സംഗീത നിശയൊരുക്കി സംഗീത അക്കാദമി.

മലപ്പുറം: വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ദിപ്പിക്കാനും അത് പരസ്പരം കൈമാറാനും, ആസ്വദിക്കാനും അവസരം നൽകുന്ന ലോകസംഗീത ദിനത്തിൽ ഓൾ കേരള മാപ്പിള സംഗീത അക്കാദമി മലപ്പുറത്ത് സംഗീതനിശ നടത്തി.
ഗായകനും സംവിധായകനുമായ ഷബീർ ഷാ മെഹ്റാൻ ഉൽഘാടനം ചെയ്തു.മുസ്തഫ കൊടക്കാടൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു.

1 st paragraph

ആകാശവാണി എച്ച് എം വി .ഗ്രാമഫോൺ മീഡിയ ആർടിസ്റ്റ്-കെ എം കെ വെള്ളയിൽ മുഖ്യാതിഥിയായി.
ചടങ്ങിൽ അക്രം ചുണ്ടയിൽ, അബ്ദുൽ ലതീഫ് മലപ്പുറം, ഫഹദ് പാങ്ങാട്, വി കെ.അലി പൂക്കോട്ടൂർ.മൊയ്തു മാസ്റ്റർ, നജുമൊറയൂർ, സമീർ വാളൻ, സിദ്ദീഖ് കൊണ്ടോട്ടി, ശുക്കൂർ പള്ളിമുക്ക്, വഹാബ് കോഡൂർ, സക്കീർ തൊമ്മൻകാടൻ, ജാഫർ പാണക്കാട്, റിയാസ് അലനല്ലൂർ, അസ്ലഹ് മങ്കട ,ഇസ്മയിൽ ആനക്കയം’ ഷംനാസ് മക്കരപ്പറമ്പ് തുടങ്ങിയവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

2nd paragraph