ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു
റിയാദ്: ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയ മലയാളി തീർത്ഥാടക കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഉംറ നിർവ്വഹിക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ മരണം സംഭവിച്ചു. ഈ മാസം പത്തിനാണ് സഹോദരനൊപ്പം റുഖിയ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയത്.
ഭർത്താവ് പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവി. മൃതദേഹം മക്ക കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.