പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 25 മുതൽ 30 വരെയാണ് പരീക്ഷ. ഗൾഫ് മേഖലയിൽ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതാത് കോമ്പിനേഷനുള്ള കേരളത്തിലെ കേന്ദ്രത്തിലോ പരീക്ഷ എഴുതാം.

റെഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാർട്ട്‌മെന്റിൽ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കാനാകില്ല.ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനമാണ് വിജയം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനവും. രണ്ടിലും മുൻവർഷത്തെക്കാൾ വിജയശതമാനം കുറഞ്ഞു.