Fincat

കല്‍പ്പകഞ്ചേരിയിൽ യുവാവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കല്‍പ്പകഞ്ചേരി: ഇരിങ്ങാവൂര്‍ പൂഴിക്കുത്ത് സ്വദേശി അഫ്‌സല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ അഫ്‌സല്‍ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു അഫ്‌സല്‍. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ പ്രതികരിച്ചുമില്ല. തുടര്‍ന്ന് വീട്ടുകാര്‍ അയല്‍വാസികളുടെ സഹായം തേടി. മുറിയുടെ ജനല്‍വഴി പരിശോധിച്ചപ്പോള്‍ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

1 st paragraph

കല്‍പ്പകഞ്ചേരി പൊലീസെത്തി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ അഫ്‌സലും മാതാപിതാക്കളും മാത്രമാണ് ഉണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം പൂഴിക്കുത്ത് ജുമാ മസ്ജിദില്‍ ഖബറടക്കും.

2nd paragraph