കെട്ടിട ഉടമകള്‍ സമരത്തിലേക്ക്
മലപ്പുറം :കെട്ടിടം,വീട് എന്നിവയുടെ നികുതിയുടെ 5 ശതമാനം പ്രതിവര്‍ഷ വര്‍ദ്ധനവും 3000 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണ്ണമുള്ളവക്ക് ചുമത്തിയ 15 ശതമാനം അധിക നികുതിയും ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
കോവിഡ്-പ്രളയ ദുരിത പ്രതിസന്ധികളില്‍ നിന്ന് കരകയറും മുമ്പ് ഇത്തരം ഒരാഘാതം താങ്ങാനാവില്ല. 5 വര്‍ഷത്തിലൊരിക്കല്‍ നേരിയ വര്‍ദ്ധനവ് എന്ന നിലവിലെ സ്ഥിതി തുടരണമെന്നും മെട്രോ ലൈന്‍ പരിസരത്തെ കെട്ടിടങ്ങള്‍ക്ക് മാത്രം അധിക നികുതി ചുമത്തിയത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി ഉല്‍ഘാടനം ചെയ്തു. പി.എം.ഫാറൂഖ് കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ജി.നടരാജന്‍ പാലക്കാട്, വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ്പ്രസിഡന്റുമാരായ കെ.എസ്.മംഗലം, പി.കെ.ഫൈസല്‍ എം.എസ്.പ്രേംകുമാര്‍, സെക്രട്ടറിമാരായ അഡ്വ.ജെനില്‍ജോണ്‍, ചങ്ങരംകുളം മൊയ്തുണ്ണി, അലിക്കുഞ്ഞ് കൊപ്പന്‍, ചന്ദ്രന്‍ മണാശ്ശേരി, കെ.വി.ഗഫൂര്‍, ജില്ലാ ഭാരവാഹികളായ റീഗള്‍ മുസ്തഫ, കെരയത്ത് ഹമീദ്ഹാജി, പി.അബ്ദുറഹിമാന്‍ ഫാറൂഖി, കെ.മുഹമ്മദ് യൂനുസ്, ഫസല്‍ മുഹമ്മദ്, സി.ടി.കുഞ്ഞോയി, പി.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു