ദുബൈയിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
ദുബൈയിൽ മലയാളി യുവതി വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീനയാണ് (32) മരിച്ചത്. ദുബൈ സത്വ അൽ ബിലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലാൻഡ് ക്രൂയിസർ ഇടിച്ചാണ് അപകടം.

സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ മുഹമ്മദ് യിസാൻ. പിതാവ്: അബൂബക്കർ. മാതാവ്: റംല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.