വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്നു; പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാക്കഞ്ചേരിയിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി വാഴയൂർ മലയുടെ മുകളിൽ വിജനമായ സ്ഥലത്ത് വെച്ച് ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കവർന്നത്. കേസിലെ പ്രതികളെ തേഞ്ഞിപ്പലം പൊലീസാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര പെരുമുഖം സ്വദേശികളായ പ്രണവ് , ഷഹദ് ഷെമിം , മറ്റൊരു പ്രായപൂർത്തിയാകാത്തവൻ എന്നിവരാണ് അറസ്റ്റിലായത്.

കോട്ടക്കൽ സ്വദേശി ആയ അബ്ദുൽ ലത്തീഫ് എന്നയാളെ കാക്കഞ്ചേരിയിൽ വെച്ചു ഭീഷണിപെടുത്തി പരാതിക്കാരന്റെ കാറിൽ കൊണ്ട് പോവുകയായിരുന്നു. പ്രതികൾക്ക് അവർ പറഞ്ഞു കൊടുത്ത നമ്പറിലേക് പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപ അയപ്പിക്കുകയും അഞ്ചു ലക്ഷം രൂപ തന്നാൽ മാത്രമേ വണ്ടി വിട്ടുതരികയുള്ളു എന്നുപറഞ്ഞു മർദിച്ച് അവശനാക്കിയ ശേഷം രാത്രി പന്ത്രണ്ടു മണിയോടെ രാമനാട്ടുകര ബസ്റ്റാൻഡിന് മുന്നിൽ ഇറക്കിവിട്ട് കാറുമായി കടന്ന് കളയുകയായിരുന്നു.

കൊണ്ടോട്ടി ഡി.വൈ. എസ്. പി അഷ്‌റഫിന്റെ നിർദ്ദേശപ്രകാരം, തേഞ്ഞിപ്പലം സിഐ എൻ ബി ഷൈജു , എസ്‌ഐ സംഗീത് പുനത്തിലും സംഘ വുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ തട്ടിക്കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ പ്രതിക്ക് പ്രായ പൂർത്തിയാകാത്തതിനാൽ ഇയാളെ ജുവനൈൽ ബോർഡ് മുമ്പാകെ. ഹാജരാക്കി.