ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണം
മലപ്പുറം; ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം പ്രസ്താവിച്ചു.
ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിദ്യാഭ്യാസ ,ഇന്‍ഫര്‍മേഷന്‍, എക്‌സൈസ് വകുപ്പുകള്‍ , നെഹ്‌റു യുവകേന്ദ്ര,ജില്ലാ ഗാന്ധിദര്‍ശന്‍ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിലമ്പൂര്‍ ജി എല്‍ പി സ്‌കൂളില്‍ നടന്ന വിവധ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്‌കറിയ ചിന്നംചോപ്പില്‍ അധ്യക്ഷത വഹിച്ചു. കെ പി മണികണ്ഠന്‍,കെ സന്തോഷ്,പി വി ഉദയകുമാര്‍,ജോസ് എബ്രഹാം എന്നിവര്‍ സംസാരിച്ചു.

എക്‌സ്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ശങ്കരനാരായണന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലമ്പൂര്‍ എ ഇ ഒ ഇ അബദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു.യോഗത്തിന് മുമ്പായി ടൗണില്‍ വിളംബര ജാഥ നടന്നു. ലഹരി ഉപയോഗവും സാമൂഹ്യ പ്രശനങ്ങളും എന്ന് വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ .ടി പി വര്‍ഗ്ഗീസും ലഹരിയും കൗമാരവും എന്ന വിഷയത്തെക്കുറിച്ച് ഇ പ്രവീണും ക്ലാസ്സെടുത്തു.ലഹരിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് പുഷ്പവല്ലി ടീച്ചര്‍ സമ്മാനങ്ങള്‍ നല്‍കി.