ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണം;കേരള ഹിന്ദി സാഹിത്യ മഞ്ച്
മലപ്പുറം; വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണമെന്ന് കേരള ഹിന്ദി സാഹിത്യ മഞ്ച് സംസ്ഥാന വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് ഗവ ആര്‍ട്‌സ് കോളേജ് റിട്ട പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍ ലാല്‍ യോഗം ഉദ്ഘാനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് രാമച്ചംകണ്ടി സുന്ദര്‍രാജ് അധ്യക്ഷത വഹിച്ചു. തോമസ്സ് മാളിയേക്കല്‍ സംസാരിച്ചു.രാഷ്ട്രഭാഷപുരസ്‌കാര ജേതാക്കളെ യോഗം ആദരിച്ചു.

ഭാരവാഹികളായി രാമച്ചംകണ്ടി സുന്ദര്‍രാജ് (പ്രസിഡന്റ്), രവീന്ദ്രന്‍ കച്ചീരി,കെ കെ രാജന്‍ (വൈസ് പ്രസിഡന്റമാര്‍), ഇ പത്മനാഭവാര്യര്‍ (ജനറല്‍ സെക്രട്ടറി), കെ ശ്രീലത (സെക്രട്ടറി), ബാബു അപ്പാട്ട്(ജനറല്‍ കോ ഓഡിനേറ്റര്‍), സിറാജ് പുരപ്പുറത്ത് (കോ ഓഡിനേറ്റര്‍),കെ നാരായണന്‍ കുട്ടി(ട്രഷറര്‍),പി ഗോമതി,എന്‍ വി ശോഭന (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.