ഉദൈപൂരിലെ അരുംകൊല; മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും അനുവദിക്കുന്നില്ല; പി കെ കുഞ്ഞാലികുട്ടി
മലപ്പുറം: ഉദൈപൂരിലെ അരുംകൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും അനുവദിക്കുന്നില്ല. ഇസ്‌ലാം മതത്തിന് ഇത്തരം ലേബലുകൾ അന്യമാണ്. പി കെ കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു

ഇസ്‌ലാം ആശയ സംവാദങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ക്രൂരമായ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും മാനവ സമൂഹത്തിന് അപമാനവുമാണ്. സംഘ്പരിവാർ ആശയങ്ങൾക്ക് കരുത്ത് പകരാനേ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കൂ. എന്നും അദ്ദഹേം കൂട്ടിചേർത്തു.