വാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുറ്റിപ്പുറത്ത് അറസ്റ്റിൽ
കുറ്റിപ്പുറം: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് പഴഞ്ചിറ സ്വദേശി നസീം (21) ആണ് പോക്സോ പ്രകാരം കുറ്റിപ്പുറം പൊലിസിൻ്റെ പിടിയിലായത്. ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.

വാട്സാപിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചാണ് യുവാവ് നഗ്നചിത്രങ്ങൾ എടുത്ത് നൽകാൻ സമർദ്ദത്തിലാക്കിയത്. ചിത്രങ്ങൾക്ക് വേണ്ടി പെൺകുട്ടിയിൽ പ്രേരണ ചെലുത്തിയ യുവാവ് സ്വന്തം നഗ്ന ഫോട്ടോകൾ പെൺകുട്ടിക്ക് അയച്ചു നൽകുകയും ചെയ്തു പെൺകുട്ടിയിൽ നിന്നും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കാൻ ഇയാൾ ശ്രമം നടത്തി.