Fincat

ബിനോയ് കോടിയേരിക്കെതിരെ നിർണ്ണായക നീക്കവുമായി ബീഹാർ സ്വദേശിനി; ഡിഎൻഎ ഫലം ഉടൻ പുറത്ത് വിടണം

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകൻ ബിനോയ് കോടിയേരിക്കെതിരെ പീഡനത്തിന് ഇരയായ ബീഹാര്‍ സ്വദേശിനി. പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നത് തടയണമെന്ന് ആവശ്യം. ഇതിനെതിരായുള്ള ഹർജി ഉടൻ പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

1 st paragraph

സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ പരാതിക്കാരി അപേക്ഷ നല്‍കിയിരുന്നു. എന്നാൽ കൊറോണ വ്യാപനം മൂലവും ലോക്ഡൗൺ പ്രതിസന്ധി മൂലവും ഹർജി കോടതി പരി​ഗണിച്ചിരുന്നില്ല. ഇതിൽ അടിയന്തര നടപടി ഉടൻ എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. വരുന്ന ദിവസം ഇക്കാര്യം യുവതിയുടെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തും.

2nd paragraph

കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും ഫലം പുറത്ത് വന്നാൽ സത്യം തെളിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ വര്‍ഷം ആദ്യം ഇര ഹൈക്കോടതിയെ സമീപിച്ചത്. ബിഹാര്‍ സ്വദേശിനിയായ യുവതി തനിക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹര്‍ജിയിൽ ബോംബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. 2020 ഡിസംബറിൽ ഇതിന്റെ ഫലവും ലഭിച്ചിരുന്നു. ഈ ഫലമാണ് ഇപ്പോൾ പുറത്ത് വിടണമെന്ന് യുവതി ആവശ്യപ്പെടുന്നത്.