സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തട്ടുകടയ്ക്ക് അരലക്ഷം പിഴയും; കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചനിലയില്‍
ആറ്റിങ്ങല്‍: തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തമ്പറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍ (46), ഭാര്യ (36), മക്കളായ അജീഷ് (16), അമേയ (13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം ഉള്ളില്‍ ചെന്നും മരിച്ചനിലയിലാണ് കണ്ടെത്തിയത്. നാലു പേരുടെ മൃതദേഹം വീടിനുള്ളില്‍ തറയിലാണ് കണ്ടത്.
തട്ടുകടയായിരുന്നു മണിക്കുട്ടന്റെയും കുടുംബത്തിന്റെയും ഉപജീവന മാര്‍ഗം. കടയിലെ ജീവനക്കാര്‍ ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോള്‍ മരണവിവരം അറിയുന്നത്.
സാമ്പത്തിക ബാധ്യതകള്‍ മണിക്കുട്ടനുണ്ടായിരുന്നു. തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്റ് സേഫ്ടി വിഭാഗം കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വൃത്തിഹീനമാണെന്ന് കാണിച്ചായിരുന്നു പിഴ ചുമത്തിയത്. അതിനു ശേഷം കട തുറന്നിരുന്നില്ല. അതിനു ശേഷം കട തുറന്നിരുന്നില്ല. അമ്പതിനായിരം രൂപ അടച്ചിട്ടുണ്ടെന്നും കട വൃത്തിയായി വയ്ക്കണമെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നുവെന്ന് ജീവനക്കാരന്‍ പറഞ്ഞു.
മണിക്കുട്ടന്റെ അമ്മയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ രാത്രി അവര്‍ മറ്റൊരു മകന്റെ വീട്ടിലേക്ക് പോയിരുന്നു. ഇപ്പോള്‍ താമസിക്കുന്ന വീടിനു സമീപം അടുത്തകാലത്ത് പുതിയ വീടും വച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചലും നടന്നത്.