Fincat

പിണറായിയുടെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് അബൂബക്കർ എത്തി; നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്; മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ വീണ്ടും ആരോപണവുമായി പി.സി. ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി കേരള ജനപക്ഷം നേതാവ് പി സി ജോർജ്ജ്. ഫാരിസ് അബൂബക്കർ വിഷയത്തിലാണ് ജോർജ്ജ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. ഫാരിസ് അബൂബക്കർ പിണറായിയുടെ മെന്ററാണെന്നും ഇതു താൻ പുറത്തുപറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ പീഡനക്കേസ് എടുത്തതെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. ഇഡി അന്വേഷിച്ചാൽ എല്ലാത്തിനും തെളിവു നൽകുമെന്നും ജോർജ്ജ് പറഞ്ഞു.

1 st paragraph

കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കറെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്‌മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നവെന്നം ജോർജ്ജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2nd paragraph