Fincat

അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ പൊന്നാനി സ്വദേശിയെ കാണാനില്ലെന്ന് പരാതി

അബുദാബി: അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി. മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ആണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്.

അബുദാബി ഹിലാൽ ആൻഡ് ഫാർണേഴ്‌സ് കമ്പനി ജീവനക്കാരനായിരുന്നു അലി. ഇദ്ദേഹത്തിന്റെ രണ്ട് മൊബൈൽ നമ്പറുകളിലും ലഭിക്കാതെ വന്നതോടെയാണ് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച റാസൽഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഇതിനിടെ, അലിയുടെ ബന്ധുവിന്റെ മൊബൈലിലേക്ക് തന്നെ ഒരാഴ്ചത്തേക്ക് അന്വേഷിക്കേണ്ടെന്ന ടെക്‌സ്റ്റ് മെസ്സേജ് വന്നിരുന്നു.

ഇതിനുശേഷം വീണ്ടും അലിയുടെ മൊബൈൽ സ്വിച്ച് ഓഫ് ആയി. ഇക്കാര്യം പൊലീസിൽ അറിയിച്ചതായി ബന്ധു വ്യക്തമാക്കി. അലിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിലോ, 0555740743, 0563989245 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.