എംപി ഓഫീസ് ആക്രമണം; 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം
വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കല്‍പ്പറ്റ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണം, വയനാട് ജില്ല വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
