Fincat

മുക്ക്പണ്ടം തട്ടിപ്പ് നടത്തിയ യുവാവ് മലപ്പുറത്ത് പിടിയിൽ

മലപ്പുറം: മുക്ക് പണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പിൽ അരുൺ (27) നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

കഴിഞ്ഞ ജനുവരി 25 ന് ചെമ്പ്രശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 38 ഗ്രാമിന്റെ മുക്ക് പണ്ടം സ്വർണ്ണമാണന്ന് പറഞ്ഞ് പണയം വെച്ച് 125000 രൂപയും, ജൂൺ 28, 29 എന്നീ തിയ്യതികളിൽ 42 ഗ്രാം പണയപ്പെടുത്തി ഒരു ലക്ഷം രൂപയുമാണ് അരുൺ തട്ടിയെടുത്തത്. തുടർന്ന് ബാങ്ക് ജീവനക്കാർ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണന്ന് തിരിച്ചറിഞ്ഞ്.

2nd paragraph

പിന്നീട് ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ ബാങ്കുകളിൽ പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.റഫീഖ്, എസ്‌ഐ.മാരായ എ.അബ്ദുൽ സലാം ,കെ.സുനീഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, ഗോപാലകൃഷ്ണൻ, സി.പി.ഒ കെ.ഫെബിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.