തിരൂരങ്ങാടി കവറൊടി മുഹമ്മദ് അന്തരിച്ചു
തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റർ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ.
കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട നിവാരണസമിതി (മാപ്സ് ) ജില്ല പ്രസിഡന്റ്, തിരൂരങ്ങാടി പൗര സമിതി പ്രസിഡന്റ്, തിരൂരങ്ങാടി കലാ സമിതി സ്ഥാപക അംഗം, തിരൂർ ഏഴൂർ
എം ഡി പി എസ് യു പി സ്കൂൾ മുൻ അധ്യാപകൻ,
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക് പ്രസിഡണ്ട്, എ വി മുഹമ്മദ് സ്മാരക സമിതി ജോയിൻ കൺവീനർ, സാക്ഷരത മിഷൻ റിസോഴ്‌സ് പേഴ്സൻ, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. പഴയ കാല ഫോട്ടോഗ്രാഫർ ആയിരുന്നു.
ഭാര്യ: ഖദീജ.
മക്കൾ :
നൗഷാദ്, റിഷാദ്, നിഷാദ്, നിഷാത്ത്, മരുമകൾ : ഷാനവാസ് (പുതിയങ്ങാടി), ഖൈറു (പുതിയങ്ങാടി), ഖദീജ ( പെരുഞ്ചേരി ), റൈഹാനത്ത് (ചെമ്മാട് ) കബറടക്കം
അഞ്ച്പതിറ്റാണ്ടുകാലം സാമൂഹിക കലാസാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തതിന് നൈജീരിയ ആസ്ഥാനമായ ഡൈയനാമിക് പീസ് റെസ്ക്യൂ മിഷ്യൻ ഇന്റെർ നാഷണൽ അക്കാഡമിയാണ് കവറൊടി മുഹമ്മദ് മാഷിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്