കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ തൊഴില്‍ മേഖലയെ തകര്‍ക്കുന്നു; അഡ്വ. റഹ്മത്തുള്ള

മലപ്പുറം : സംഘടിത, അസംഘടിത തൊഴില്‍ മേഖലയില്‍ നടപ്പിലാക്കി വരുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണം ഈ മേഖലയെ വന്‍ നാശത്തിലേക്ക് നയിക്കുമെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് അഡ്വ. എം റഹ്്മത്തുള്ള അഭിപ്രായപ്പെട്ടു. പട്ടാളത്തില്‍ പോലും സ്ഥിരം നിയമനം ഒഴിവാക്കി താല്‍ക്കാലികമായി നിയമനം നടത്തുകയാണു. പൊതു മേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ചു. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ വികസനത്തെ സാരമായി ബാധിക്കും. മഹാഭൂരിഭാഗം തൊഴിലാളികള്‍ ഉപജീവനത്തിന് ആശ്രയിക്കുന്ന അസംഘടിത തൊഴില്‍ മേഖലയില്‍ കൂടുതല്‍ സാമൂഹ്യ സുരക്ഷാ നടപടികള്‍ നടപ്പിലാക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടു അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ട്ടിസാന്‍സ് ആന്റ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ് ടി യു) മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്  കെ ടി അബ്ദുല്‍മജീദ് അധ്യക്ഷത വഹിച്ചു.
എസ് ടി യു ജില്ലാ പ്രസിഡന്റ് വി എ കെ തങ്ങള്‍, എസ് ടി യു  ജില്ലാ ജനറല്‍ സെക്രട്ടറി  വല്ലാഞ്ചിറ അബ്ദുല്‍ മജീദ്,എസ് ടി യു  ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി,  ആര്‍ട്ടിസാന്‍സ് ആന്റ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍  സംസ്ഥാന വൈസ് പ്രസിഡന്റ് കോയാലി  വി ടി കൊട്ടപ്പുറം, കെ എ അസീസ് കുഴിമണ്ണ എന്നിവര്‍ പ്രസംഗിച്ചു.

ട്രഷറര്‍ സല്‍മ ടീച്ചര്‍ പാണക്കാട്


എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റും  റിട്ടേണിംഗ് ഓഫീസറുമായ  കൂട്ടായി ബാപ്പുട്ടി  തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
ജില്ലാ ഭാരവാഹികളായി കെ ടി അബ്ദുല്‍ മജീദ്  (പ്രസിഡന്റ്), കെ എ അസീസ് കുഴിമണ്ണ (ജനറല്‍ സെക്രട്ടരി ) , സല്‍മ ടീച്ചര്‍ പാണക്കാട് (ട്രഷറര്‍ )

സെക്രട്ടറി കെ എ അസീസ് കുഴിമണ്ണ


അഹമ്മദ്ഹാജി കാവനൂര്‍, അഷ്‌റഫ് വടക്കേങ്ങര, ഉസ്മാനുട്ടി വി ടി, സബ്‌ന മാഞ്ചേരി  കുരിക്കള്‍, എം റൈഹാനത്ത് പാണക്കാട്  വൈസ് പ്രസിഡന്റുമാര്‍,  പി ടി അബ്ബാസലി ചെറുകാവ്, ആയിഷ ഷംസുദ്ദീന്‍, എം നസീമ, ഫൈസല്‍ കടവനാട്, കെ സിറാജുദ്ദീന്‍ സെക്രട്ടറി,  എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് കെ ടി അബ്ദുല്‍ മജീദ്