Fincat

ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന കേസിൽ യുവതി പിടിയിൽ

കൊച്ചി: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ, കൂത്തുപറമ്പ് സ്വദേശിനി സുഹറ യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ പ്രതിയായ ഹാരിസിന്റെ ഭാര്യയാണ്. ഇവരുടെ പങ്കാളിത്തത്തിലാണ് സംഘം ഗുഢാലോചന നടത്തിയത്. സംഭവത്തിന് ശേഷം മറ്റ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതും, വിവരങ്ങൾ കൈമാറിയിരുന്നതും സുഹറയാണ്.

1 st paragraph

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കുത്തുപറമ്പിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് യുടെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് എത്തിയ അഞ്ച് പേർ പരിശോധന നടത്തി അമ്പതു പവനോളം സ്വർണ്ണവും, ഒന്നരലക്ഷം രൂപയും കവർന്നത്. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു.

2nd paragraph