ഈദ്‌ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: ഈദ്‌ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു. കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ് ഹനാൻ.

മുക്കം സംയുക്ത ഈദ്‌ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്‌ന കോളേജിൽ നടന്ന ഈദ്‌ഗാഹിനിടെ ഹനാൻ കുഴഞ്ഞുവീഴുകയായിരുന്നു.