സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവര്യത: പി.കെ.കൃഷ്ണദാസ്.
മലപ്പുറം: സ്ത്രീ ശാക്തീകരണം സാമൂഹ്യ മണ്ഡലത്തില്‍ വലിയ മാറ്റത്തിനിടയാക്കുമെന്നും കേരളത്തിലെ ആകെ ജീവനക്കാരുടെ 60% ത്തിലധികം വരുന്ന വനിതാ ജീവനക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന് താങ്ങാവണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ വനിതാ മുന്നേറ്റ ജാഥയുടെ മലപ്പുറത്തെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 4 ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലൂടെയും കാര്യാലയ ആസ്ഥാനങ്ങളിലൂടെയും മലപ്പുറത്ത് എത്തി ചേരുകയായിരുന്നു. ജാഥ ജൂലൈ 25 ന് തിരുവനന്തപുരത്ത് സമാപിക്കും
പുതിയ കാലം ഒന്നിച്ചുള്ള ചുവടുകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ ജാഥ രാവിലെ തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടി, മഞ്ചേരി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം മലപ്പുറത്ത് സമാപിച്ചു. സമാപന യോഗത്തില്‍ എ ഐടി യു സി സംസ്ഥാന സെക്രട്ടറി കെ. മല്ലിക , അഡ്വ. സുജാത വര്‍മ്മ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ , രാകേഷ് മോഹന്‍ എം, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കവിത രാജന്‍, ജോയിന്റ്് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു , വനിതാസംസ്ഥാന കമ്മിറ്റി അംഗം കവിത സദന്‍, ജില്ലാ പ്രസിഡന്റ് വി സത്യറാണി, ജില്ലാ സെക്രട്ടറി ടി സീമ, ജാഥ ക്യാപ്റ്റന്‍ സുഗൈദ കുമാരി എന്നിവര്‍ സംസാരിച്ചു. ജാഥ ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും.