തിരൂരില്‍ സഹകരണ സംഘം ജീവനക്കാരൻ ട്രെയിന്‍ ഇടിച്ചു മരിച്ചു


തിരൂര്‍: സഹകരണ സംഘം ജീവനക്കാരന്‍ ട്രയിന്‍ തട്ടി മരിച്ചു. തിരൂര്‍ തലക്കാട് തെക്കന്‍ കുറ്റൂര്‍ പരേതനായ അമ്മാശന്‍ വീട്ടില്‍ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ എന്ന ബാബു ( 46) ആണ് മരണപ്പെട്ടത്.

തിരൂര്‍ റവന്യൂ ഡിവിഷന്‍ എംപ്ലോയീസ് ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്. ഇന്നലെ വൈകിട്ട് 5 മണിയോടെ കുറ്റൂര്‍ ആനപ്പടിയില്‍ വച്ചാണ് ട്രയിന്‍ തട്ടി മരിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും അവിവാഹിതനാണ്. അമ്മ: വസന്ത . സഹോദരിമാര്‍: ബിന്ദു, ബീന.