കത്തിക്കുത്ത്; ഒരാള്‍ മരിച്ചു

തൃശൂര്‍: വേലൂരില്‍ കത്തികുത്ത്. ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപം താമസിക്കുന്ന സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത്.

ഇവര്‍ രണ്ടുപേരും തമ്മിലാണ് കത്തികുത്തുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് വെച്ച് രണ്ടും പേരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കത്തി ഉപയോഗിച്ച് പരസ്പരം കുത്തുകയുമായിരുന്നു. രമേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി.

24 മണിക്കൂറിനിടെ തൃശൂരില്‍ കത്തിക്കുത്തിന് പിന്നാലെയുള്ള രണ്ടാം മരണമാണിത്. കഴിഞ്ഞ ദിവസം തളിക്കുളത്ത് ബാറിലുണ്ടായിരുന്ന കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബില്ലില്‍ കൃത്രിമം കാണിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരായിരുന്നു കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന വിവരം കഴിഞ്ഞ പുറത്ത് വന്നിരുന്നു.