ഉറൂബ് അനുസ്മരണം നടത്തി


മലപ്പുറം: ശ്രീധരന്‍ നമ്പീശന്‍ വായനശാല & കലാസമിതി ഉറൂബ് അനുസ്മരണം നടത്തി കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു .സി .രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു .

ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി ഉപഹാരം നല്‍കുന്നു

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും  ചെയ്തു. ഡോ: ദിവ്യ ,എം .പി ബാലചന്ദ്രന്‍ ,വി.സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു .യൂസഫ് ഹാജി സ്വാഗതവും വി .സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു .