ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയുണ്ടാക്കി എഞ്ചിനീയറിംഗ് വിദ്യാര്ഥിനിയെ അപമാനിച്ചു; 25കാരനായ യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയുണ്ടാക്കി എഞ്ചിനീയറിംഗ് വിദ്യാര്ഥി അപമാനിച്ചു; 25കാരനായ യുവാവ് അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി പൊന്നാനി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ അപമാനിച്ച കേസില്‍ കോഴിക്കോട് കക്കോടി സ്വദേശി പേരാറ്റില്‍ ഹൗസില്‍ ആദര്‍ശ് (25) അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഇയാള്‍ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചത്. നേരത്തെ യുവാവുമായി പെണ്‍കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നു. ആ സമയത്ത് നടത്തിയ ചാറ്റുകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

യുവതി സൗഹൃദത്തില്‍ നിന്ന് പിന്മാറിയ ദേഷ്യത്തിനാണ് ഇയാള്‍ യുവതിയെ അപമാനിച്ചത്. തുടര്‍ന്ന് കോളേജില്‍ പോകാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ പെണ്‍കുട്ടി പൊന്നാനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ജോലിക്കാരനായ ഇയാളെ കേസില്‍ അകപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.