എസ്ഡിപിഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി
ന്യൂഡൽഹി : എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതിക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം നൽകിയതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മേലാമുറിയിലെ കടയിൽ കയറിയാണ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പതിമൂന്നാം പ്രതി അബ്ദുൾ റഷീദിനാണ് എസ്ഡിപിഐ അക്കൗണ്ടിൽ നിന്ന് പണം നൽകിയത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന ആരോപണം തെളിയിക്കുന്നതാണ് ഈ ഇടപാട്.

ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.