Main Banner

ജീവകാരുണ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച കെ സി പി ഒ മെമ്പര്‍മാരെ ആദരിച്ചു.

മലപ്പുറം : ജീവകാരുണ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച കെ സി പി ഒ മെമ്പര്‍മാരെ ആദരിച്ചു.
കേരള കോ.ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വെച്ച് ആദരിക്കല്‍ ചടങ്ങ്് സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. ഹനീഫ മൂന്നിയൂര്‍  , ഹംസ താമരത്ത് , എം മുഹമ്മദ് വളവന്നൂര്‍, എം കെ ഉമ്മര്‍ കാളികാവ് എന്നിവരെയാണ് ആദരിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മോയിന്‍ അധ്യക്ഷത വഹിച്ചു.

കേരള കോ.ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ കെ സി പിഒ മെമ്പര്‍മാരെ ആദരിക്കല്‍ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്, ട്രഷറര്‍ വി. മുഹമ്മദ് കുട്ടി, കാവനൂര്‍ മുഹമ്മദ്, ആര്‍ പി ഇമ്പിച്ചിക്കോയ തങ്ങള്‍, വി. മുസ്തഫ, എന്‍ കെ ഹനീഫ പെരിഞ്ചീരി, അലവി വടക്കേതില്‍, കെ. കുഞ്ഞി മുഹമ്മദ്, പി.അബ്ദുല്‍ സലാം,വി പി അബു, സി. അബ്ദുറഹിമന്‍, സി ടി ഇബ്രാഹിം, എ മുഹമ്മദ്, പി പൂക്കുട്ടി, പി എം വഹീദ, എം മൊയ്തീന്‍ മൂപ്പന്‍, ഹംസ എ ആര്‍ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.