കൊറോണ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,528 പുതിയ കൊറോണ കേസുകളും 49 മരണങ്ങളും

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,528 പുതിയ കൊറോണ കേസുകളും 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,449 ആയി ഉയർന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.47% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,790 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,81,441 ആയി.

രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 4.55 ശതമാനമായിരിക്കെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.23 ശതമാനമായി ഉയരുന്നു. അതിനിടെ രാജ്യത്തെ വാകിസിനേഷൻ യജ്ഞവും ശക്തമായി പുരോഗമിക്കുകയാണ്. ഇതുവരെ 199.98 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് നൽകി കഴിഞ്ഞു.