വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയാളെ കരടി ആക്രമിച്ചു.
നിലമ്പൂർ: വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയ 56കാരനെ കരടി ആക്രമിച്ചു. പരുക്കേറ്റ ടി.കെ.കോളനി മരടൻ കുഞ്ഞനെ (56) നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടി.കെ.കോളനിയിൽ ഇന്ന് രാവിലെ ആണ് സംഭവം.

ഒറ്റയ്ക്കാണ് കുഞ്ഞൻ വനത്തിൽ പോയത്. പെട്ടെന്ന് പിന്നിൽ നിന്ന് കരടി ആക്രമിച്ചു. തലക്ക് പിന്നിലാണ് പരുക്ക്. രക്ഷപ്പെട്ടോടി നാട്ടിലെത്തിയ കുഞ്ഞൻ അയൽവാസി രഘുരാമനെ വിവരം അറിയിച്ചു.

തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമ ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.