കൃഷി അസിസ്റ്റന്റുമാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം അട്ടിമറിച്ച് കൃഷി വകുപ്പില്‍ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കൃഷി ഓഫീസിന് മുന്നില്‍ കറിവേപ്പിലയും പച്ചക്കറിവിത്തും വിതരണം നടത്തി കൃഷി അസിസ്റ്റന്റുമാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.കൃഷി വകുപ്പിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അടക്കമുള്ള 14 വിഭാഗം ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ച വകുപ്പ്, കൃഷി അസിസ്റ്റന്റുമാരുടെ കരട് ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിക്കാതെ വൈകിപ്പിക്കുന്നത് മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം നടത്താനാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.

നിയമ വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ക്കെതിരെ കൃഷി അസിസ്റ്റന്റുമാര്‍ സിവില്‍ സ്‌റ്റേഷനില്‍ നടത്തിയ ധര്‍ണ്ണ


അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന ട്രഷറര്‍ വി. ജോസഫ് വയനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി പി ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു .സംസ്ഥാന പ്രസിഡണ്ട് വി.എം സിദ്ധീഖ് മുഖ്യ പ്രഭാഷണം നടത്തി.
പി എം ജയന്തി , നിഷാദ്. സോജന്‍, വി കെ സുകു എന്നിവര്‍ സംസാരിച്ചു ജില്ലാ ട്രഷറര്‍ ടി ആര്‍ അനൂപ് നന്ദി പറഞ്ഞു.