കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർന്നു: മുഖ്യപ്രതി കീഴടങ്ങി
മലപ്പുറം: കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസറിന്റെ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാനങ്ങൾ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാൾ പോലീസ് മുൻപാകെ കുറ്റം സമ്മതിച്ചു.

ഈ കഴിഞ്ഞ മെയ് 18നാണ് കേസിന് ആസ്പതമായ സംഭവം. കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവാവിൽ നിന്ന് പ്രതി മഞ്ചേരി വീമ്പൂരിൽ വെച്ച് മോട്ടോർ സൈക്കിളിൽ എത്തി ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു.
അതേസമയം പ്രതി നേരത്തെയും കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് തട്ടിയെടുക്കുന്ന പണം പ്രതി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. നിരവധി തവണ സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്.
കുഴൽപ്പണം ആയതിനാൽ ആരും പരാതി നൽകാത്തതിനെ തുടർന്നാണ് പ്രതി മുബ് രക്ഷപ്പെട്ടിരുന്നത്. സംഭവത്തിൽ പോലീസിൻറെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പോലീസ് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോർട്ട് നൽക്കും.