ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജോജു ജോർജ്, നടി ദുർഗ കൃഷ്ണ

തിരുവനന്തപുരം: 13ാം ജെ. സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. അഹമ്മദ് കബീറാണ് മികച്ച സംവിധായകൻ. ദുർഗ കൃഷ്ണ, ജോജു ജോർജ് എന്നിവരാണ് മികച്ച നടനു നടിയും. ആർ. ശരത്ത് അദ്ധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.

1. ഏറ്റവും മികച്ച ചിത്രം: ആവാസവ്യൂഹം( നിർമ്മാണം, സംവിധാനം- കൃഷാന്ദ്)

2. മികച്ച രണ്ടാമത്തെ ചിത്രം: ഋ( നിർമ്മാണം- ഡോ ഗിരീഷ് കുമാർ, സംവിധാനം- ഫാ. വർഗീസ് ലാൽ)

3. മികച്ച സംവിധായകൻ: കബീർ അഹമ്മദ്( ചിത്രം: മധുരം)

4. മികച്ച നടൻ : ജോജു ജോർജ് ( ചിത്രങ്ങൾ -മധുരം, നായാട്ട്, ഫ്രീഡംഫൈറ്റ്)

5. മികച്ച നടി : ദുർഗ കൃഷ്ണ( ചിത്രം-ഉടൽ)

6. മികച്ച സ്വഭാവ നടൻ : രാജു തോട്ടം(ചിത്രം-ഹോളി ഫാദർ)

7. മികച്ച നടി : നിഷ സാരംഗ്( ചിത്രം- പ്രകാശൻ പറക്കട്ടെ)

8. മികച്ച ഛായാഗ്രഹകൻ: ലാൽ കണ്ണൻ( ചിത്രം-തുരുത്ത്)

9. മികച്ച തിരക്കഥാകൃത്ത് : ചിദംബരം എസ്. പൊതുവാൾ( ചിത്രം-ജാ.എ.മൻ)

10. മികച്ച അവലംബിത തിരക്കഥ: ഡോ. ജോസ് കെ മാനുവൽ( ചിത്രം-ഋ)