വഖഫ് നിയമനം: സമസ്തയ്ക്ക് നല്കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചു: ജിഫ്രി തങ്ങള്‍എല്ലാ നിലയ്ക്കും നന്ദി രേഖപ്പെടുന്നു
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്കിയ വാക്ക് പാലിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ് രി തങ്ങള്‍. മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്കിയ ഉറപ്പ് പാലിച്ച തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചു. എല്ലാ നിലയ്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മുഖ്യമന്ത്രി ഉറപ്പ് നല്കിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. മതസംഘടനകളുമായി ആലോചിച്ച ശേഷം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.