Fincat

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകന് ഏഴ് വർഷം തടവും പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് ഏഴ് വർഷം തടവും ഒന്നലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി പോക്‌സോ അതിവേഗ കോടതി. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറി(54) നെയാണ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്. മഞ്ചേരി പാപ്പിനിപ്പാറ ആലുംകുന്നിലെ മദ്രസ അദ്ധ്യാപകനായിരിക്കേയാണ് അബൂബക്കർ പെൺകുട്ടിയെ പീഡിപ്പിച്ചത്.

1 st paragraph

2016 ജനുവരി മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ക്ലാസിനകത്ത് കർട്ടൻ ഉപയോഗിച്ച് മറയുണ്ടാക്കി ഇതിൽ വച്ചായിരുന്നു പീഡനം. കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. മാതൃസഹോദരനാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ് ലൈൻ നിർദ്ദേശമനുസരിച്ച് മഞ്ചേരി പൊലീസ് കേസ്സെടുത്തു.

2nd paragraph

പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ച, പ്രോസിക്യൂഷൻ 14 രേഖകളും കോടതിയിൽ ഹാജരാക്കി. പിഴയടക്കാത്ത പക്ഷം ഒരോ വകുപ്പിലും ആറു മാസം വീതം അധിക തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം സംഖ്യയിൽ നിന്നും 1.25 ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.