Fincat

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക

മലപ്പുറം :  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കുക, കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം അര്‍ഹതപ്പെട്ട എല്ലാ വിഭാഗം പ്രൊഫണലുകള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം  ജില്ലാ കേന്ദ്രത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

1 st paragraph

സിപിഐ അസി. ജില്ലാ സെക്രട്ടറി ഇരുമ്പന്‍ സെയ്തലവി ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ ജീവനക്കാരന്റെ അവകാശമാണെന്നും അത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും , സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം  ജില്ലാ കേന്ദ്രത്തില്‍ നടന്ന  മാര്‍ച്ചും ധര്‍ണ്ണയും  സിപിഐ അസി. ജില്ലാ സെക്രട്ടറി ഇരുമ്പന്‍ സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു
2nd paragraph


ജില്ലാ പ്രസിഡന്റ് ഡോ. കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.റീജ എം എസ്, ബീന എസ്, ഷാനവാസ്, ഡോ.ജിബിന്‍ ജോര്‍ജ്ജ്, ഡോ. സന്ധ്യ, ഡോ. സക്കീര്‍ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ജംഷീദ് സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.