Fincat

ആഗസ്റ്റ് 13 മുതൽ 15വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണം: മോദി

ന്യൂഡൽഹി: ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യദിനമായ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ സർക്കാരിന്റെ ഹർഘർ തിരംഗ കാമ്പയിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുമ്പോൾ ത്രിവർണ്ണ പതാകയോട് നമുക്കുള്ള ആത്മബന്ധം ദൃഢമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

1 st paragraph

20 കോടി വീടുകളിൽ ദേശീയ പതാക ഉയർത്തുക എന്നതാണ് ഹർഘർ തിരംഗയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ കാമ്പയിനിൽ 100 കോടിയിലധികം ആളുകളെ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.

2nd paragraph