കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു.

കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു- സത്യഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണസംഭവമുണ്ടായത്.