Fincat

ഏഴ് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു.

കോഴിക്കോട്: അത്തോളിയിൽ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഹംദാൻ ആണ് കൊല്ലപ്പെട്ടത്. അമ്മ അത്തോളി സ്വദേശിനി ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ മാനസിക രോഗത്തിന് ചികിൽസയിലുള്ള ആളെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രി രണ്ടുമണിക്കാണ് സംഭവം.

മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. തുടർന്നാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.