സമുദായക്ഷേമം ലക്ഷ്യംവെച്ചുകൊണ്ടുള്ള സംവരണ പ്രവര്‍ത്തനം അനിവാര്യം -സന്തോഷ് അരയക്കണ്ടി

മലപ്പുറം : സ്വസമുദായ അംഗങ്ങളുടെ സമൂല പുരോഗതി ലക്ഷ്യം വെക്കുന്നതോടൊപ്പം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും ഏകോദര സഹോദര•ാരെ പോലെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണെന്ന് എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി പ്രസ്താവിച്ചു. എസ് എന്‍ ഡി പി മലപ്പുറം യൂണിയന്‍ സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് എന്‍ ഡി പി മലപ്പുറം യൂണിയന്‍ സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി  ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി  യോഗം കൗണ്‍സിലര്‍മാരായ  പി ടി മ•ഥന്‍ , ഷീബ ടീച്ചര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സ്വാഗതം പറഞ്ഞു. യൂണിയന്‍ വൈസ് പ്രസിഡന്റ് വി അയ്യപ്പന്‍ മാസ്റ്റര്‍, യോഗം ഡയറക്ടര്‍മാരായ നാരായണന്‍ നല്ലാട്ട്, പ്രദീപ് കുമാര്‍ ചുങ്കപ്പള്ളി, യൂണിയന്‍ കമ്മിറ്റി അംഗം ശങ്കരന്‍ മാസ്റ്റര്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനില്‍ കടവത്ത്, സെക്രട്ടറി ദിലീപ് മുന്നരശ്ശന്‍, വനിതാ സംഘം പ്രസിഡന്റ് ഗീത ടീച്ചര്‍,  സെക്രട്ടറി വത്സല, ശ്രീനാരായണ എംപ്ലോയീസ് ഫോറം  പ്രസിഡന്റ് സുനില്‍ പട്ടാണത്ത്, സെക്രട്ടറി രഞ്ജിത്ത്, വൈദിക യോഗം കണ്‍വീനര്‍ ഹരിദാസന്‍ കോഡൂര്‍, വൈസ് പ്രസിഡന്റ് മോഹനന്‍ ഊരകം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി നന്ദി പറഞ്ഞു.